കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ എന്നിവരാണ് രാജിവെച്ചത്.

ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് സൂചന.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ടോളം കേന്ദ്രമന്ത്രിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിനാല്‍ തന്നെ അഞ്ച് മന്ത്രിമാര്‍ ഇതിനോടകം രാജിവെക്കുകയോ ഇനി രാജിവെക്കുകയോ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തിയാണ് പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News