മനസ്സില് പോലും വിചാരിക്കാത്ത കാര്യത്തിന് എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്:നടൻ അശോകൻ

എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട്, ചിലപ്പോള് മനസ്സില് പോലും വിചാരിക്കാത്ത കാര്യത്തിനാകും;ജെ.ബി. ജംഗ്ഷന് പരിപാടിയ്ക്കിടെയാണ് തന്റെ ഓര്മ്മകള് അശോകന് പങ്കുവെച്ചത്.

അശോകന്റെ ആദ്യ സിനിമ തന്നെ ഭരത് ഗോപിക്കൊപ്പമായിരുന്നു.’പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ടു തുടങ്ങിയ ചലച്ചിത്രാഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ പല കഥാപാത്രങ്ങളും മികവുറ്റതാക്കി. ഭരതൻ സംവിധാനം ചെയ്ത ‘പ്രണാമം’, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത ‘അനന്തരം’ ഹരികുമാർ സംവിധാനം ചെയ്ത ‘ജാലകം” തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുദാഹരണങ്ങളാണ്.

ജെ ബി ജങ്ഷനിൽ എത്തിയ അശോകൻ അധികവും പറഞ്ഞത് പഴയ കാര്യങ്ങളാണ്.

‘എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള് നമ്മള് മനസ്സില് അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും. എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല.

1978ലാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.ആദ്യ സീന് തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന് കഴിയാറായപ്പോള് പപ്പേട്ടന് കട്ട് എന്ന് പറഞ്ഞു. ഞാന് പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി.
അതുവരെ ഞാന് കരുതിയിരുന്നത് നമ്മള് എന്തോ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല് പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള് പറയുന്നതാണെന്നും അണിയറ പ്രവര്ത്തകര് എനിക്ക് പറഞ്ഞുതന്നു.
അങ്ങനെയാണ് സിനിമയെപ്പറ്റി ഞാന് കുറേശ്ശെ മനസ്സിലാക്കാന് തുടങ്ങിയത്. ആദ്യം കുറെ പേടിയൊക്കെയുണ്ടായിരുന്നു. പിന്നീട് അതൊക്കെ വഴിയെ മാറി.

എന്റെ ആദ്യത്തെയും അവസാനത്തെയും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പെരുവഴിയമ്പലം. ഈ പടം റിലീസായതിന് ശേഷമാണ് കളര് ചിത്രങ്ങള് വരാന് തുടങ്ങിയത്.പെരുവഴിയമ്പലത്തിലെ കഥാപാത്രത്തിന്റെ ആഴമൊക്കെ ഞാന് മനസ്സിലാക്കുന്നത് കുറച്ച് വര്ഷങ്ങള്ക്കിപ്പുറമാണ്. അതിലെ അഭിനയത്തെപ്പറ്റി നിരവധി പേര് നല്ല അഭിപ്രായം പറയുകയും ഒക്കെ ചെയ്തിരുന്നു. പിന്നീട് പപ്പേട്ടന്(പത്മരാജന്) തന്നെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് എനിക്ക് കത്തയക്കുകയും ചെയ്തിരുന്നു,’ അശോകന് പറഞ്ഞു.

പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്വാന്, ഇടവേള, അരപ്പട്ട കെട്ടിയ ഗ്രാമത്തില്, തൂവാനത്തുമ്പികള് ഇങ്ങനെ പത്മരാജന്റെ മിക്ക സിനിമകളിലും അശോകന് പ്രധാന കഥാപാത്രമാകാൻ കഴിഞ്ഞിട്ടുണ്ട്.നാടൻ കഥാപാത്രങ്ങൾ ഏറെ ഇണങ്ങുന്ന നടനായി അശോകൻ ശ്രദ്ധിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News