
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് വെട്ടിപ്പ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ചുമതല ഡി.വൈ.എസ്.പി വി.ജെ ജോഫിക്ക് നല്‍കി. പുളിക്കീഴ് മുന്‍ സി.ഐ ബിജു വി നായരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും.
ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അതേസമയം, കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് ജീവനക്കാരന്‍ അരുണ്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here