പ്രതിയെ സംരക്ഷിക്കുമെന്ന് പരസ്യമായി പോസ്റ്റിട്ട എംഎല്‍എ ഇരയ്ക്ക് വേണ്ടി ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞില്ല; മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ

പോത്താനിക്കാട് പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ജനകീയ വിചാരണ ചെയ്ത് ഡിവൈഎഫ്‌ഐ. പ്രതിയെ സംരക്ഷിക്കുമെന്ന് പരസ്യമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട എംഎല്‍എ ഇരയ്ക്ക് വേണ്ടി ഒരു വാക്ക് പോലും പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുക്കുകയും പരസ്യമായി സംരക്ഷണവും നല്‍കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയാണ് ഡിവൈഎഫ്‌ഐ മൂവാറ്റുപുഴയില്‍ ജനകീയ വിചാരണ നടത്തിയത്.

സ്വന്തം മണ്ഡലത്തിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തില്‍ കൂടെ നില്‍ക്കേണ്ട മാത്യു കുഴല്‍നാടന്‍, പ്രതിയെ സംരക്ഷിക്കുന്നതിലൂടെ പോക്‌സോ എംഎല്‍എയായി മാറിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

എംഎല്‍എക്കെതിരെ യുവതീയുവാക്കളെ അണിനിരത്തിയായിരുന്നു ജനകീയ വിചാരണ. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ്, ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here