
ട്രാവൻകൂർ ഷുഗേർസ് ആൻറ് കെമിക്കൽസ് സ്പിരിറ്റ് മോഷണ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 പ്രതികളുമായി അന്വേഷണ സംഘം ഉടൻ പുറപ്പെടും. ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണ ചുമതല കൈമാറി.
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തിൽ ജന. മാനേജരടക്കം ഉന്നത ഉദ്യോഗസ്ഥർ പ്രതികളായതോടെ ആശയക്കുഴപ്പത്തിലായിരുന്നു പൊലീസ്. പിന്നാലെ പൊലീസ്, എക്സൈസ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക റിപ്പോർട്ട് വന്നതോടെയാണ് പുതിയ സoഘത്തിലേക്ക് അന്വേഷണ ചുമതല എത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണം തുടങ്ങും.
ഡിവൈഎഫ്ഐ വി.ജെ ജോഫിക്കാണ് ടീമിന്‍റെ ചുമതല. പുളിക്കീഴ് മുൻ സി.ഐ ബിജു വി നായരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
തിരുവല്ല ഡിവൈഎസ്പിയെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേ സമയം, കേസിൽ അറസ്റ്റിലായ ഡ്രൈവർമാരായ നന്ദകുമാർ , സിജോ തോമസ് ട്രാവൻകൂർ ഷുഗേർസ് ആൻറ് കെമിക്കൽസ് ജീവനക്കാരൻ അരുൺ കുമാർ എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുമായി പൊലീസ് ഇന്നു വൈകിട്ടോ, നാളെയുമായോ മധ്യ പ്രദേശ് അടക്കമുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനായി പുറപ്പെടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here