സ്വകാര്യ വസതിയില്‍ ആക്രമണം: ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പ്രതികരിച്ചു.

‘അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ജോവനല്‍ മോയ്സിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമികളില്‍ ചിലര്‍ സ്പാനിഷ് സംസാരിക്കുന്നവരായിരുന്നു എന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ ഇവര്‍ അപകട നില തരണം ചെയ്തതയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘നീചവും മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തി എന്നായിരുന്നു ആക്രമണത്തെ ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വിശേഷിപ്പിച്ചത്. രാജ്യത്ത് സമാധാനം പുലര്‍ത്താന്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചതായും പ്രധാനമന്ത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News