അച്ഛനെ കല്ലിനടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാര്‍

നാടിനെ നടുക്കുന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഈ പ്രദേശത്തെ നാട്ടുകാര്‍. പിതാവിനെ കല്ലിന് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ചയാണ് അക്രമം നടന്നത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള മംഗഡുവിലാണ് പിതാവിന്റെ കൊലപാതകം സംബന്ധിച്ച് കേസില്‍ ജാമ്യത്തിലിറങ്ങിയ ഇരുപത്തിയഞ്ചുകാരനായ മണിഅരശ് അമ്മയെ ആക്രമിച്ചത്.

കഞ്ചാവിന് അടിമയായ പ്രതി മദ്യപിക്കാന് പണമാവശ്യപ്പെട്ട് വീട്ടില്‍ കലഹമുണ്ടാക്കുക സാധാരണമായിരുന്നു. ഇയാള്‍ അമ്മയോട് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അന്‍പതുകാരിയായ അമ്മ പണം കയ്യില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി അമ്മയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിനുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്.

ആക്രമണത്തില്‍ പരിക്കേറ്റ അമ്മയുടെ നിലവിളി കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവ സ്ഥലത്ത് ആളുകള്‍ കൂടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 2017ലാണ് ഇയാള്‍ സ്വന്തം പിതാവിനെ കല്ലിനടിച്ച് കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here