വിദ്യാവനം പദ്ധതിക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം നിര്‍വഹിച്ച്  മന്ത്രി എ.കെ ശശീന്ദ്രൻ 

സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് ഇന്ന് തുടക്കം.  തുറവൂർ തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂളിലാണ് ചടങ്ങുകള്‍ നടന്നത്. പദ്ധതിയുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.

തുറവൂർ തിരുമല ദേവസ്വം സ്‌കൂളിന്‍റെ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സ്‌കൂൾ അങ്കണത്തിലെ ഏഴു സെന്റ് സ്ഥലത്ത് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു.

വിദ്യാലയങ്ങളിൽ അതിസാന്ദ്രതയിൽ നട്ടുവളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. ജലാഗിരണ ശേഷി വർധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളിൽ വരുന്ന തദ്ദേശീയ ഔഷധച്ചെടികൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, മരങ്ങൾ എന്നിവ അതിസാന്ദ്രതയിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുയാണ് ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ പങ്കാളികളാക്കുന്നതിനാണ് വനംവകുപ്പ് ഫോസ്ട്രി ക്ലബുകൾ ആരംഭിച്ചത്. ആയിരത്തിലധികം ക്ലബുകൾ സംസ്ഥാനത്തുണ്ട്.

കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ഗ്രാമപഞ്ചായത്തംഗം കൃഷ്ണദാസ്, ഫോറസ്റ്റ് കൺസർവേറ്റർ ഐ. സിദ്ദിഖ്, സോഷ്യൽ ഫോറസ്ട്രി എ.പി.സി.സി.എഫ്. ഇ. പ്രദീപ്കുമാർ, തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ എച്ച് പ്രേംകുമാർ, സ്‌കൂൾ ഹെഡ്മാസ്റ്റർ എസ്. നന്ദകുമാർ, പി.ടി.എ. പ്രസിഡന്റ് സോജകുമാർ, ഫോറസ്ട്രി ക്ലബ് ഇൻചാർഡ് എസ്. ഗീത, ക്ലബ് അംഗം ശിൽപ ജനീഷ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News