അന്തര്‍ സംസ്ഥാന സര്‍വീസ് പുനരാംരംഭിക്കാന്‍ അനുമതി തേടി കര്‍ണാടക സര്‍ക്കാരിന് കേരളം കത്ത് നല്‍കി

കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 (തിങ്കള്‍) മുതല്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കര്‍ണ്ണാടക സര്‍ക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് – കാസര്‍ഗോഡ് വഴി കെ എസ് ആര്‍ ടി സി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സര്‍വ്വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക.

തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വ്വീസുകള്‍ ഇപ്പോള്‍ ആരംഭിക്കുന്നില്ലെന്നും, കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടാകും സര്‍വ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here