അവസാന നിമിഷത്തില്‍ രാജി വച്ച് രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവഡേക്കറും

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ അപ്രതീക്ഷിത രാജികള്‍. നിയമം – ഇലക്ട്രോണിക്സ് – ഐ ടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം – പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു.

ഇന്നു വൈകിട്ട് ആറുമണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. 43 പേരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമര്‍പ്പിച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്: ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ രമേശ് പൊഖ്റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News