കോപ്പ അമേരിക്കയില്‍ ആര്‍പ്പുവിളികളുമായി അർജന്‍റീന ആരാധകര്‍; ആവേശം കൈവിടാതെ രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബോൾ പ്രേമികള്‍

കോപ്പ അമേരിക്ക ഫുട്ബാൾ ഫൈനലിന് അർജന്‍റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാൽപന്ത് ആരാധകർ ആവേശത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ, രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബാൾ പ്രേമികളുടെ ആവേശ കാ‍ഴ്ചകളാണ് ഇനി കാണാൻ പോകുന്നത്.

ഞായറാഴ്ച പുലർച്ചെ അങ്ങ് മാറക്കാന സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന കോപ്പ അമേരിക്ക ഫുട്ബാളിന്‍റെ സ്വപ്ന ഫൈനൽ.  അതാണ് കേരളത്തിലെ കാൽപന്ത് ആരാധകരുടെ സിരകളിൽ. ‍ഫൈനലിലേക്ക് അർജന്‍റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാൽപന്ത് ആരാധകരുടെ ആവേശം ഇരട്ടിയായി.

കേരളത്തിലെ ബ്രസീൽ-അർജന്‍റീന ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ വെല്ലുവിളികളും സ്റ്റാറ്റസ് വിഡിയോകളുമായി ആവേശക്കാഴ്ചകളൊരുക്കുകയാണ്.  അപ്പോൾ
രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബാൾ പ്രേമികൾ എങ്ങനെ നോക്കി നിൽക്കും. പ്രഖ്യാപിത അർജന്‍റീന ആരാധകനായ മുൻ മന്ത്രി എം.എം മണി ‘അപ്പോ ഫൈനലിൽ കാണാം ബ്രസീലേ’…. കപ്പ് ഇത്തവണ അർജന്‍റീനയ്ക്ക് വണ്ടി കയറും എന്നാണ് കൊളംബിയക്കെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്….


‘കോപ്പ അമേരിക്ക ഫൈനലിൽ തീപാറും…ബ്രസീൽ അർജന്‍റീനയെ നേരിടും…മണി ആശാനെ മറക്കാനയിൽ കാണാം’ എന്ന് കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ എഫ്.ബി പോസ്റ്റ് തോട്ട് പിന്നാലെയെത്തി…..ആശാനെ മെസി ചതിക്കില്ലണ്ണാ എന്ന് ശിവൻകുട്ടിക്ക് എം എം മണിയുടെ മറുപടിയും ആവേശത്തിന്‍റെ ആക്കം കൂട്ടുന്നു…..

ചരിത്രമുറങ്ങുന്ന മറക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്ബാൾ ചരിത്രം കുറിക്കുമെന്ന് മണിയാശാനെ മെൻഷൻ ചെയ്ത് സ്വപ്ന ഫൈനലിനെ കുറിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറിച്ചു…. മെസി ചതിക്കില്ല ഈ ആശാനെ  കോപ്പ ഇത്തവണ അർജന്‍റീനയ്ക്ക് വണ്ടി കയറും എന്ന് മണിയാശാൻ കടകംപള്ളിക്ക് കമന്‍റിട്ടു…..

മൂവരുടെയും ആവേശ പോസ്റ്റുകൾക്ക് താഴെ ആരാധകർ വാക്യുദ്ധവും സ്കോർ പ്രവചനവും തുടങ്ങി കഴിഞ്ഞു….. ഇനി ഞായർ പുലർച്ചെ വരെ നീളുന്ന ആവേശ കാത്തിരിപ്പാണ് ഓരോ കാൽപ്പന്താരാധകർക്കും…….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News