പരാജയം സമ്മതിച്ച് മോദി സര്‍ക്കാരിന്റെ പുനഃസംഘടന; അടിപതറി പ്രമുഖര്‍

പുനസംഘടനയില്‍ അടിപതറി പ്രമുഖര്‍. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളില്‍ നിന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനെയും ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബയേയും പുറത്താക്കി. പ്രകാശ് ജാവഡേക്കറിനും രവിശങ്കര്‍ പ്രസാദിനും മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച സന്തോഷ് ഗംഗ്വാറും പുറത്ത്.

കൊവിഡ് രണ്ടാം തരംഗത്തിലെ പ്രതിരോധ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചകള്‍, ബി ജെ പി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പില്‍ അടിമുടി മാറ്റം കൊണ്ട് വന്ന് ബി ജെ പി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നോക്കുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഏറ്റവും മികച്ചതും ലോകത്തിനു മാതൃകയാണെന്നുമായിരുന്നു ബി ജെ പി നിലപാട്. എന്നാല്‍ പുനഃസംഘടന വന്നപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ മന്ത്രിസഭയ്ക്ക് പുറത്തായി.

കൊവിഡ് രണ്ടാം തരംഗത്തിലെ അദ്ദേഹത്തിന്റ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കുണ്ടായ അതൃപ്തിയാണ് സ്ഥാനചലനത്തിന് കാരണം എന്നാണ് സൂചന. ഒന്നാം തരംഗം നേരിടുന്നതില്‍ കാണിച്ച ജാഗ്രത തുടര്‍ന്നുള്ള ഘട്ടത്തില്‍ ഉണ്ടായില്ല എന്നാണ് വിലയിരുത്തല്‍. നിലവില്‍ ഹര്‍ഷ് വര്‍ധന് പുറമെ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേയും സ്ഥാനം ഒഴിഞ്ഞു.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരും സ്ഥാനം നഷ്ടപ്പെട്ടവരില്‍ പ്രമുഖരാണ്. വിവിധ പരീക്ഷകളുടെ നടത്തിപ്പില്‍ വന്ന ആശയക്കുഴപ്പം, വി സിമാരുടെ നിയമനം എന്നിവയാണ് പോക്രിയാലിന് തിരിച്ചടി ആയതെങ്കില്‍ കൊവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഗംഗ്വാറിനെ പുറത്താക്കിയത്.

പുതുക്കിയ ഐ ടി നിയമവുമായി ബന്ധപ്പെട്ട് ട്വിറ്റെറുമായുള്ള വിവാദങ്ങള്‍ക്കിടെയാണ് രവിശങ്കര്‍ പ്രസാദ് രാജിവെച്ചത്. രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പു സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യ-പൊതുവിതരണ വകുപ്പു സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേലും, പരിസ്ഥിതി സഹമന്ത്രി ബബിള്‍ സുപ്രിയോയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. നേരത്തേ സാമൂഹിക നിതിവകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് താവര്‍ചന്ദ് ഗെഹ്ലോട്ടിനെ മാറ്റിയിരുന്നു. കര്‍ണാടക ഗവര്‍ണര്‍ ആയിട്ടാണ് ഗെഹ്ലോട്ടിന്റെ നിയമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News