
കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചു.
വൈകുന്നേരമാണ് സംഭവമുണ്ടായത്. വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here