ഫാ. സ്റ്റാന്‍ സ്വാമിയെ ബി ജെ പി സര്‍ക്കാര്‍ കൊന്നതാണ്; പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് ഡി വൈ എഫ് ഐ

മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മേഖലാകേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറി എ എ റഹിം പ്രസിഡന്റ് എസ് സതീഷ് എന്നിവര്‍ എറണാകുളം ജില്ലയിലെ കലൂരില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. ട്രഷറര്‍ എസ് കെ സജീഷ് ആലപ്പുഴയിലെ ചേര്‍ത്തലയിലെ പൂച്ചാക്കലും ജോയിന്റ് സെക്രട്ടറി വി കെ സനോജ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ ഈസ്റ്റ് മേഖല കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിജിന്‍ എം എല്‍ എ തിരുവനന്തപുരത്തെ ഗാന്ധിപാര്‍ക്കിലും പരിപാടിയില്‍ പങ്കെടുത്തു.

സ്റ്റാന്‍ സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ടു മാത്രം സംഭവിച്ചതല്ല. ഫാ. സ്റ്റാന്‍ സ്വാമിയെ ബി ജെ പി സര്‍ക്കാര്‍ കൊന്നതാണ്. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണിത്. മോദി സര്‍ക്കാരിന്റെ നീചമായ മനുഷ്യത്വമില്ലായ്മയുടെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമി. ജീവിക്കുവാനുള്ള അവകാശംപോലും പൂര്‍ണമായും നിഷേധിക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News