മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണം: എ എം ആരിഫ് എം പി

ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട ഇഞ്ചെക്ഷന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കുന്നതിനായി സമൂഹം ഒന്നാകെ കൈകോര്‍ത്തിരികുകയാണ്.

എന്നാല്‍ ഏതാണ്ട് 18 കോടി രൂപ വിലയുള്ള മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ 6.5 കോടി രൂപ ഇറക്കുമതി ചുങ്കമായും ജി എസ് ടി ഇനത്തിലുമായി നല്‍കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി നികുതി ഇളവു നല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News