ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. യു എ ഇ യിലെ മാധ്യമ രംഗത്തുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യ പട്ടികയിലാണ് ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ ഇടം നേടിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി യു എ ഇ യിലെ മാധ്യമ രംഗത്ത് സജീവമായ ഐസക് ജോണ്‍ യു എ ഇയിലെയും മറ്റ് അന്തര്‍ദേശീയ മാധ്യമങ്ങളിലെയും നിറ സാന്നിധ്യമാണ്.

ഗള്‍ഫ് മേഖലയിലെ തന്നെ മുതിര്‍ന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപറമ്പില്‍. യു എ ഇയിലെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വ്യാവസായിക മേഖലകളിലെ ചലനങ്ങളെ തന്റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ അറിയിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്ന ഐസക് ജോണ്‍ കായംകുളം സ്വദേശിയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖ സംഘടനകളുടെ സ്ഥാപകനുമാണ് ഐസക് ജോണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News