സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ പ്രതിഷേധം

സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരെ സി പി ഐ എം നേതൃത്വത്തില്‍ കണ്ണൂരില്‍ ദീപമാല തീര്‍ത്ത് പ്രതിഷേധം. ദേശീയ പാതയിലും മറ്റ് പ്രധാന പാതകളിലും 471 കിലോമീറ്റര്‍ ദൂരത്തില്‍ ദീപം ജ്വലിപ്പിച്ച് ആയിരങ്ങള്‍ ദീപ മാലയില്‍ അണിചേര്‍ന്നു.

ദേശീയ പാതയില്‍ കരിവെള്ളൂര്‍ മുതല്‍ മാഹി വരെയും ജില്ലയിലെ മറ്റ് പ്രധാന പാതകളിലുമാണ് ദീപമാല തീര്‍ത്തത്. സി പി ഐ എം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സ്ത്രീപക്ഷ കേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് ദീപമാല തെളിയിച്ചത്. കണ്ണൂര്‍ നഗരത്തില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ഫുട്‌ബോള്‍ താരം സി കെ വിനീത് ഉള്‍പ്പെടെ കലാകായിക സാംസ്‌കാരിക രംഗത്തുള്ളവരും ദീപമാലയുടെ ഭാഗമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പാതയോരങ്ങളില്‍ ദീപമാല തീര്‍ത്തത്. സ്ത്രീപക്ഷ കേരളം ക്യാമ്പയിനിന്റെ ഭാഗമായി വ്യാഴാഴ്ച 225 കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ കേരളം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News