
മുംബൈയില്‍ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്സ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ്. കുന്നപ്പിള്ളിയില്‍ പറമ്പിലക്കാടന്‍ വീട്ടില്‍ വാസുവിന്റെ മകനാണ്. 35 വയസ്സായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സാക്കിനാക്കയില്‍ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് വാക്‌സിന്‍ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയില്‍ ആയിരുന്ന അരുണ്‍ അടുത്തിടെയാണ് മുംബൈയില്‍ മടങ്ങിയെത്തിയത്. ഇസ്രായേലിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അരുണിന്റെ വേര്‍പാടില്‍ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം അനുശോചനം രേഖപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here