
ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇന്ന് മധ്യപ്രദേശിലേക്ക്. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് സ്വദേശി അബുവിനെ കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ പ്രധാനലക്ഷ്യം. പ്രതികളുമായെത്തിയുള്ള അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതേസമയം, കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷനല്‍കി. പ്രതികളായ ജനറല്‍ മാനേജര്‍ അലക്‌സ് പി. എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷനല്‍കിയത്.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസ് 12 ന് കോടതി പരിഗണിക്കും. അന്വേഷണത്തോടനുബന്ധിച്ച് ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മദ്യ ഉല്‍പ്പാദനം വീണ്ടും നിര്‍ത്തിവച്ചു.
സ്പിരിറ്റ് വെട്ടിപ്പ് അന്വേഷണം കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണ ചുമതല ഡി.വൈ.എസ്.പി വി.ജെ ജോഫിക്ക് നല്‍കി. പുളിക്കീഴ് മുന്‍ സി.ഐ ബിജു വി നായരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here