പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല. മൻസൂഖ് മാണ്ഡവ്യ ആരോഗ്യ വകുപ്പ് മന്ത്രി. ജ്യോതി രഥിത്യ സിന്ധ്യക്ക് വ്യോമയാനവും. ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും. രവിശങ്കർ പ്രസാദിന്റെ നിയമ വകുപ്പ് ആസ്വിനി വൈഷ്ണോവിന് നൽകി.

മലയാളിയായ രാജീവ് ചന്ദ്രശേഖർ ഐടി, നൈപുണ്യ വകുപ്പുകളുടെ സഹമന്ത്രിയാകുമ്പോൾ വി മുരളീധരൻ വിദേശകാര്യ സഹമന്ത്രിസ്ഥാനം നിലനിർത്തി. മീനാക്ഷി ലേഖിയെയും, രാജ്കുമാർ രഞ്ചൻ സിങ്ങിനെയും വിദേശകാര്യ സഹമന്ത്രിമാരായി നിയമിച്ചിട്ടുണ്ട്…അതേ സമയം ഇന്ന് വൈകിട്ട് 5 മണിക്ക്  ക്യാബിനറ്റ് യോഗവും ചേരുന്നുണ്ട്.

പുനസംഘടനക്ക് തൊട്ട് മുമ്പ് രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും. മൻസൂഖ് മാണ്ഡവ്യയാണ്  ആരോഗ്യമന്ത്രിയാവുക. ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും അശ്വിനി വൈഷ്ണോവിന് ഐടി വകുപ്പും റയിൽവേയും ലഭിക്കും. സർബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും ഒപ്പം തുറമുഖ ഷിപ്പിങ് – ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹർദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും.

കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. അതേ സമയം, സ്മൃതി ഇറാനി വനിത ശിശുക്ഷേമവും നിർമ്മലാ സീതാരാമൻ ധനകാര്യ വകുപ്പും നിലനിർത്തി.

മീനാക്ഷി ലേഖിയും, രാജ്കുമാർ രഞ്ചൻ സിംഗും  വിദേശകാര്യ സഹമന്ത്രിമാരാകും. പുരുഷോത്തം രൂപാലക്ക് ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ ലഭിക്കും. അനുരാഗ് താക്കൂറിന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ലഭിക്കും.

പശുപതി പരസിന് ഭക്ഷ്യ സംസ്കരണ മന്ത്രാലയവും, ഭൂപേന്ദ്ര യാദവിന് തൊഴിൽ വകുപ്പും പരിസ്ഥിതി മന്ത്രാലയവും ലഭിക്കും. കിരൺ റിജിജുവിന് നിയമവകുപ്പ് ലഭിക്കും.. മലയാളി കൂടിയായ വി.മുരളീധരൻ സഹമന്ത്രിയായി തുടരുമ്പോൾ രാജീവ് ചന്ദ്രശേഖർ നൈപുണ്യവികസനം ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയാകും. പുതിയ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here