സ്റ്റാൻ സ്വാമിയുടെ മരണം; ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല കോഴിക്കോട് ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു

ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്‌ഐ  സംസ്ഥാനവ്യാപകമായി പ്രതിഷേധ ജ്വാല സമഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ  മേഖലാ കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല കോഴിക്കോട് ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ നടന്നു.

കോഴിക്കോട് ടൗണ്‍ മേഖലയിലെ മാനാഞ്ചിറയില്‍  സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം പി.ഷിജിത്ത്,ജില്ല കമ്മിറ്റിയംഗങ്ങളായ ആര്‍.ഷാജി,ഫഹദ് ഖാന്‍ ,മേഖല സെക്രട്ടറി ജാസിർ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News