കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രിയെ കാണുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ സംഘം ചൊവ്വാഴ്ച കൊല്ലത്തും ഇന്നലെ പത്തനംതിട്ടയിലും സന്ദർശനം നടത്തി.

ഡോ. രുചി ജെയിൻ, ഡോ വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.  രാവിലെ 9 മണിയോടെയാണ് ആരോഗ്യമന്ത്രിയുമായുള്ള കൂടി കാഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here