പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര പദവിയോ ലഭിച്ചില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരന് വൻ തിരിച്ചടി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരൻ വൻ തിരിച്ചടി. പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ. സ്വതന്ത്ര പദവിയോ ലഭിച്ചില്ലെന്ന് മാത്രമല്ല വിദേശകാര്യ സഹമന്ത്രിസ്ഥാനം മീനാക്ഷി ലേഖിയും, രാജ്കുമാർ രഞ്ചൻ സിംഗുമായും പങ്കിടേണ്ടിയും വന്നു.

പാർട്ടിയിൽ കൂടുതൽ ശക്തയായ മീനാക്ഷി ലേഖിയും ഒപ്പം രാജ്കുമാർ രഞ്ചൻ സിംഗും  സഹമന്ത്രിയായെത്തുമ്പോൾ മുരളീധരൻ വെച്ചുപുലർത്തിയ അപ്രമാദിത്വം അപ്പാടെ നഷ്ടമാകും. ഇരട്ടി പ്രഹരമെന്നോണമാണ് രാജീവ് ചന്ദ്രശേഖറിന്‍റെയും മന്ത്രിസ്ഥാനം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ  രാജീവ് ചന്ദ്രശേഖറിന് പൂർണ പിന്തുണ നൽകിയാകും കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങളുടെ നീക്കം.

മന്ത്രിസഭ പുനസംഘടന ചർച്ചകൾ നടന്ന സമയത്തു സുരേന്ദ്രൻ പക്ഷം പ്രചരിപ്പിച്ചതു മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കുമെന്നായിരുന്നു.
എന്നാൽ മന്ത്രിമാരുടെ പട്ടിക വന്നതോടുകൂടി മുരളീധരന് ആദ്യ തിരിച്ചടി ലഭിച്ചു. ആഗ്രഹിച്ച സ്ഥാനക്കയറ്റം ലഭിച്ചില്ല. പിന്നാലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചപ്പോൾ വീണ്ടും തിരിച്ചടി. സ്വതന്ത്ര പദവിയും ലഭിച്ചില്ല.

പകരം ഇപ്പോഴുള്ള സഹമന്ത്രിസ്ഥാനം നിലനിർത്താൻ മാത്രമാണ് മുരളീധരന് കഴിഞ്ഞത്.. ഇരട്ടി പ്രഹരമെന്നോണം വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയെയും, മണിപ്പൂരിൽ നിന്നുള്ള രാജ്കുമാർ രഞ്ചൻ സിങ്ങിനെയും ഉൾപ്പെടുത്തി. പാർട്ടിയിൽ മുരളീധരനേക്കാൾ ശക്തയായ മീനാക്ഷി ലേഖിയും ഒപ്പം രാജ്കുമാർ രഞ്ചൻ സിംഗുമായും  വകുപ്പ് പങ്കിടേണ്ടി വരുമ്പോൾ മുരളീധരന് നിസ്സഹായനായി നിൽക്കേണ്ടി വരും.

വിദേശകാര്യ മന്ത്രാലയവുമായി ബന്ധെപ്പെട്ട പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിൽ അതൃപ്തി നിലനിൽക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.. സ്മിത മേനോനുമായി ബന്ധപ്പെട്ട വിഷയത്തിൽ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലും തിരിച്ചടിയായി. ഇതിന് പുറമെ ഇരട്ടി പ്രഹരമെന്നോണമാണ് മലയാകൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിസഭ പ്രവേശനം.. രാജീവ് ചന്ദ്രശേഖറിന് ഐടി, ഇലക്ട്രോണിക്‌സ്, നൈപുണ്യ വകുപ്പുകളുടെ സഹ മന്ത്രിസ്ഥാനമാണ് ലഭിച്ചത്..

കൂടുതൽ വകുപ്പുകൾ. അതോടൊപ്പം കേരളവുമായി ബന്ധപ്പെട്ട വിശജയങ്ങളിൽ മുരളീധരൻ പുലർത്തിയിരുന്ന അപ്രമാദിത്വവും ഇനി നഷ്ടമാകും.പുതിയ രാഷ്ട്രീയ സഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിന് പൂർണ പിന്തുണ നൽകിയാകും കൃഷ്ണദാസ് ശോഭ പക്ഷങ്ങൾ ഇനി മുന്നോട്ട് പോവുക. പുനഃസംഘടനയിൽ വി മുരളീധരൻ ദുർബലനായതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൂടുതൽ പരുങ്ങലിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here