
രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, ത്രിപുര, സിക്കിം എന്നീ ഒൻപത് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
ഈ സംസ്ഥാനങ്ങളിൽ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും, ആരോഗ്യ സൗകര്യങ്ങളുടെ ആസൂത്രണവും അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് മന്ത്രാലയം നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സർക്കാരുകൾക്ക് കത്തയച്ചിരുന്നു.
കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 10% കൂടുതൽ സ്ഥിരീകരിക്കുന്ന 73 സംസ്ഥാനങ്ങളിൽ 43 എണ്ണവും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംസ്ഥാനങ്ങൾ കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ജൂലൈ മാസത്തിൽ 12 കോടിയിലധികം കൊവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയിൽ 8418 കേസുകളും 147 മരണങ്ങളും സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 3367 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here