ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിങ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ആറാം തീയതിയാണ് ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒന്‍പത് തവണ എം എല്‍ എ ആയിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.

രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഭാര്യ പ്രതിഭ സിങ് മുന്‍ എം പിയായിരുന്നു. മകന്‍ വിദ്രമാദിത്യ ഷിംല റൂറലിലെ എം എല്‍ എയാണ്. വീരഭദ്ര സിങ് കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here