ഹെയ്തി പ്രസിഡന്റിനെ കൊലപ്പെടുത്തിയ നാല് പേരെ വെടിവച്ചു കൊന്നു

ഹെയ്തി പ്രസിഡന്റ് ജുവനേല്‍ മോസയെ കൊലപ്പെടുത്തിയ നാല് പേരെ വെടിവെച്ചുകൊന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹെയ്തി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആരെല്ലാം ആണ് കൊല്ലപ്പെട്ടതെന്ന് അറിവായിട്ടില്ല. ബന്ദികളാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് മോസയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുണ്ടാ അക്രമ സംഭവങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ഹെയ്തിയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ കൊലപാതകവും. പോര്‍ട്ട് ഔ പ്രിന്‍സിലെ വസതി ഒരു കൂട്ടം ആയുധധാരികള്‍ അക്രമിച്ച് അകത്തേക്ക് കയറിയായിരുന്നു ഹെയ്ത്തി പ്രസിഡന്റിനെ വധിച്ചത്.

അതേസമയം സംസ്ഥാനത്തിന്റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു. 53 വയസുകാരനായ ജുവനേല്‍ മോസ തന്റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here