ബിജെപി കുഴല്‍പണക്കേസ്: കെ സുരേന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊടകര ബിജെപി കുഴല്‍പണക്കേസില്‍ ബിജെപി സെസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജൂലൈ 26ന് മുമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. കേസില്‍ 1 കോടി 50 ലക്ഷം രൂപ കണ്ടെടുത്തു. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തീരുമാനിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനും കമ്മിറ്റിയില്‍ ധാരണയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News