ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും.

18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കാനും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News