തൃത്താല പീഡനക്കേസില്‍ പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷനും സ്പീക്കറും

തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

തൃത്താല കറുക പുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച വാര്‍ത്ത കൈരളി ന്യൂസ് പുറത്തു വിട്ടതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ ചാലിശ്ശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷും പറഞ്ഞു. വന്‍ ലഹരി മരുന്ന് – സെക്‌സ് റാക്കറ്റ് സംഭവത്തിന് പിന്നിലുണ്ടെന്നാണ് വ്യക്തമാവുന്നത്. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും പ്രതികളുടേതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തെളിവുകള്‍ പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ ചാലിശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News