
ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പ്തന്നെ പെട്രോള്‍ വില സെഞ്ച്വറിയടിച്ചിട്ടും വിലകൂട്ടുന്നത് കേന്ദ്രം ഇപ്പോഴും തുടരുകയാണ്. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയും കൂട്ടിയതോടെ കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില100 രൂപ 77 പൈസയായി.
തിരുവനന്തപുരത്ത് 102രൂപ 54 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട്ടും പെട്രോള്‍ വില 101 പിന്നിട്ടു. അതേസമയം ഡീസല്‍ വിലയും 100 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 96.21 രൂപയായി. കൊച്ചിയില്‍ 94 രൂപ 55 പൈസയും കോഴിക്കോട്ട് 94 രൂപ 81 പൈസയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി അര്‍ധരാത്രിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം സാധാരണക്കാരന് ജീവിക്കാന്‍ കഴിയാതായെന്ന് ജനങ്ങള്‍ പ്രതികരിച്ചു.
ഈ മാസം ഇത് അഞ്ചാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 16 തവണയായി പെട്രോളിന് 4 രൂപ 58 പൈസയും,ഡീസലിന് 4 രൂപ 28 പൈസയുമാണ് കൂട്ടിയത്. കൊവിഡ് പ്രതിസന്ധിയില്‍ ജനം വലയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇന്ധനക്കൊള്ള തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here