നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും: സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കേസ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്്മൂലം സമര്‍പ്പിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 18 പേരെ പ്രതിചേര്‍ത്ത് സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു.

ഇതെത്തുടര്‍ന്ന് കേസിലെ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗ്ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നമ്പിനാരായണനെതിരായ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കുന്നതായി സിബിഐ വ്യക്തമാക്കി. നമ്പിനാരായണനെ കേസില്‍പെടുത്തിയതോടെ ക്രയോജനിക്ക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് വൈകാനിടയായി.ഇതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാന്‍ കാരണമെന്നും സിബിഐ പറയുന്നു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് മതിയായ തെളിവുകളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കള്ളക്കേസ് ഗൂഢാലോചനയില്‍ പങ്കാളികളാണ്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണെന്നും ഗൂഢാലോചനക്കേസ് സിബിഐ കെട്ടിച്ചമച്ചാതാണെന്നുമാണ് പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News