‘സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്’ ഇന്ധനവില വർദ്ധനവിനെ ട്രോളി സണ്ണി ലിയോണ്‍

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്.

സെക്കിളുമായി നില്‍ക്കുന്ന ചിത്രങ്ങളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

അതേസമയം പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് അഖിലേന്ത്യാതലത്തിൽ കർഷകർ പ്രതിഷേധിച്ചു . പകൽ 10 മുതൽ 12 വരെയാണ് പ്രതിഷേധം.
വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. വർഷകാല സമ്മേളനത്തിനു മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കർഷകർ കത്ത് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News