ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാം രാജ്യമായി യു എ ഇ; ഐസ്ലന്‍ഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യു എ ഇ. 2021ലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 132 രാജ്യങ്ങളില്‍ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്.

യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിന്‍ പഠനം നടത്തിയത്. കൊവിഡ് കൈകാര്യം ചെയ്ത രീതിയും പരിശോധിക്കപ്പെട്ടു. ലോകത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. ജനസംഖ്യയുടെ 74.5 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. 2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്.

പട്ടികയില്‍ ഐസ്ലാന്‍ഡാണ് ഒന്നാമത്. സിങ്കപ്പൂരിനാണ് നാലാം സ്ഥാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈന്‍ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാന്‍ 25-ാം സ്ഥാനത്തുമാണുള്ളത്. 91-ാമതാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍രാജ്യമായ പാകിസ്താന്‍ 116-ാമതാണ്. ഫിലിപ്പീന്‍സ്, കൊളംബിയ, ഗ്വാട്ടിമാല, നൈജീരിയ, ബോസ്നിയ ഹെര്‍സഗോവിന, ബ്രസീല്‍, മെക്സികോ, പെറു, യമന്‍, നോര്‍ത്ത് മാസിഡോണിയ രാഷ്ട്രങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News