കിറ്റക്സ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമ്മാർ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്ത് പുറത്ത്. കഴിഞ്ഞ മാസം രണ്ടിനാണ് പ്രതിപക്ഷ എം എൽ എമാർ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്.കിറ്റെക്സിനെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് പ്രതിപക്ഷത്തിന്‍റെ കത്ത് പുറത്ത് വരുന്നത്.
ADVERTISEMENT
തൃക്കാക്കര എം എൽ എ പി ടി തോമസ്,എറണാകുളം എം എൽ എ ടി ജെ വിനോദ് കുമാർ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി, മൂവാറ്റുപുഴ മാത്യു കുഴൽനാടൻ എന്നീവരാണ് കിറ്റെക്സ് കമ്പിനി അടച്ചു പൂട്ടണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.കഴിഞ്ഞ മാസം രണ്ടിന് എം എൽ എമാർ മുഖ്യമന്ത്രിയ്ക്ക് രേഖാമൂലം കത്ത് നൽകുകയായിരുന്നു.വ്യവസായ സൗഹൃദ സംസ്ഥനമായ കേരളത്തിലെ സർക്കാർ കിറ്റ്ക്സ് കമ്പിനിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ഉൾപ്പടെ ആരോപിക്കുന്ന സാഹചര്യത്തിലാണ് ഈ കത്ത് കൈരളി ന്യൂസ് പുറത്ത് വിടുന്നത്.
കിറ്റെക്സ് കമ്പിനി അടച്ച് പൂട്ടണമെന്ന് ആവശ്യപെട്ട് രംഗത്തെത്തിയത് കോണ്‍ഗ്രസ് തന്നെയാണ് എന്നതാണ് കത്ത് പുറത്തായതോടെ വ്യക്തമാകുന്നത്. ആറ് ആരോപണങ്ങളാണ് കത്തിൽ കമ്പിനിക്കെതിരെ പ്രതിപക്ഷ എം എൽ എമാർ മുന്നോട്ട് വയ്ക്കുന്നത്.മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച ആധുനിക ശുദ്ധികരണ പ്ലാന്‍റ് കമ്പിനി സ്ഥാപിക്കണം.പ്രതിദിന മലിനജല ഉൽപ്പാദനം കുറക്കണമെന്ന നിർദ്ദേശം കമ്പിനി പാലിച്ചിട്ടില്ല.ശുദ്ധികരിച്ച ജലത്തിന്‍റെ ഗുണ നിലവാരം 24 മണിക്കൂറും പൊതു ജനങ്ങൾക്ക് അറിയാൻ സംവിധാനമൊരുക്കണം.ശുദ്ധികരണ പ്ലാന്‍റ് എപ്പോഴും പ്രവർത്തിക്കുന്നുവെന്നറിയാൻ ടി ഒ ടി ടൈപ്പിലുള്ള മീറ്റർ സ്ഥാപിക്കണം.തുടങ്ങിയവയാണ് പ്രതിപക്ഷ എംഎൽഎ മാർ കമ്പിനിക്കെതിരെ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഇവ പാലിക്കാത്തത് കൊണ്ട് തന്നെ കിറ്റെക്സ് കമ്പിനി അടച്ച് പൂട്ടണമെന്നും കത്തിൽ എടുത്തു പറയുന്നു.എന്നാൽ ഈ വിവരം മറച്ച് വച്ചാണ് എംഡി സാബു ജേക്കപ് പോലും സർക്കാർ കിറ്റെക്സിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.