ഇന്ധനവില വർദ്ധനവിനെതിരെ കർഷകർ പ്രതിഷേധിച്ചു

പെട്രോൾഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ കർഷകർ അഖിലേന്ത്യാതലത്തിൽ നടത്തിയ പ്രതിഷേധം അവസാനിച്ചു. കാലിയായ ഗ്യാസ് സിലിണ്ടറുകളും വാഹനങ്ങളും നിരത്തി നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. വരും ദിവസനങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ വ്യക്തമാക്കി.

പകൽ 10 മുതൽ 12 വരെയിരുന്നു പ്രതിഷേധം. ദില്ലി അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി. കാലിയായ ഗ്യാസ് സിലിണ്ടറുകൾ, വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവ നിരത്തിയാണ് കർഷകർ പ്രതിഷേധിച്ചത്. ഇന്ധന വിലവർധനയിലും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിലും രാജ്യത്തെ ജനങ്ങൾ വലയുകയാണെന്നും കർഷക നേതാക്കൾ പറഞ്ഞു.

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. വർഷകാല സമ്മേളനത്തിനു മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കർഷകർ കത്ത് നൽകും.

കൂടാതെ നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ ക‌ർഷകർ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.

ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here