സാങ്കേതിക സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ല

ജൂലൈ 9 മുതല്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നാളെ മുതല്‍ നടത്തും. കൊവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ പരീക്ഷകള്‍ക്ക് ഹാജരാകാന്‍ കഴിയാത്തവര്‍ക്കും, യാത്ര ബുദ്ധിമുട്ടുകള്‍ മൂലം പരീക്ഷകളില്‍ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കും ഒരു അവസരം കൂടി നല്‍കുവാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇത് വിദ്യാര്‍ത്ഥികളുടെ ആദ്യ റെഗുലര്‍ ചാന്‍സ് ആയിത്തന്നെ പരിഗണിച്ചുകൊണ്ട് മാര്‍ക്ക് ലിസ്റ്റുകള്‍ നല്‍കും. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍സഹിതം അവരുടെ സ്ഥാപന മേധാവി വഴി പ്രത്യേകം അപേക്ഷ നല്‍കണം. ഇതിനുള്ള പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഉടന്‍ നിലവില്‍വരും. പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here