മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധം: മന്ത്രി ചിഞ്ചു റാണി

മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് ക്ഷീരവികന വകുപ്പ് മന്ത്രി ചിഞ്ചു റാണി. ഇന്ത്യയില്‍ പാല്‍ സംഭരണത്തില്‍ പരമാവധി വില നല്‍കുന്ന സംസ്ഥാനമാണ് കേരളം.

പാല്‍മിച്ച സംസ്ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്കാള്‍ പാല്‍ സംഭരണവില കൂടുതലായതിനാല്‍
സംസ്ഥാനത്തേക്ക് പാല്‍ പുറമേ നിന്ന് വരുവാനുള്ള സാധ്യത ഏറെയാണ്.

കര്‍ഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാന്‍ തീറ്റ ചെലവ് കുറക്കുവാന്‍ വേണ്ട നടപടിയാണ് അഭികാമ്യം. വരുമാനം കൂട്ടാന്‍ പാല്‍ വില ഉയര്‍ത്തല്‍ പ്രായോഗിക സമീപനം അല്ല.

പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു കാര്യം ആലോചിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി ചിഞ്ചു റാണി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News