‘രാജ്യത്തെ നിയമങ്ങള്‍ ഏവരും അത് അനുസരിച്ചേ തീരൂ’ താക്കീതുമായി പുതിയ ഐ ടി മന്ത്രി

രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമെന്നും ഏവരും അത് അനുസരിച്ചേ തീരൂവെന്നും ഐടി മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവ്. പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ മടി കാണിക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

”രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമാണ്. ഏവരും അത് അനുസരിച്ചേ തീരൂ”- ട്വിറ്ററിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. അതിനിടെപുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരം ഇന്ത്യയിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് 8 ആഴ്ച സമയം വേണമെന്ന് ട്വിറ്റർ, ദില്ലി ഹൈക്കോടതിയെ അറിയിച്ചു.ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്റര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ചീഫ് കംപ്ലയന്‍സ് ഓഫീസറേയും റസിഡണ്ട് ഗ്രീവന്‍സ് ഓഫീസറേയും നിയമിക്കണം എന്നതടക്കമുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. പുതിയ ഐടി ചട്ടം പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകണം എന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാരനായ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതിന് വേണ്ടി 8 ആഴ്ചത്തെ സമയം ആണ് ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here