
മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടേകാൽ ലക്ഷം രൂപ കൈമാറി.
സഹകരണ വകുപ്പ് മന്ത്രി വാസവന് സംഘം പ്രസിഡന്റ് രമേഷ് ചന്ദൻ നായർ രണ്ടേകാൽ ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബോർഡ് അംഗങ്ങളായ വി ബൈജു കുമാർ, ഡോ ആർ ആനന്ദ്കൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് എം ഗോപകുമാർ, സഹകരണ എംപ്ലോയീസ് യൂണിയൻ ഭാരവാഹി രൂപേഷ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനം ഒരുക്കുന്നതിന് സൊസൈറ്റി രണ്ടു ലക്ഷം രൂപ ആശുപത്രി സൂപണ്ട് ഡോ എം എസ് ഷർമ്മദിന് കൈമാറിയിരുന്നു.
(ചിത്രം: മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 2.25 ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് രമേഷ് ചന്ദൻ നായർ മന്ത്രി വി എൻ വാസവന് കൈമാറുന്നു)
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here