പന്നിയങ്കരയിലെ 5 വയസ്സുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പന്നിയങ്കരയിലെ 5 വയസ്സുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേര്‍ത്ത തൂവ്വാലയോ, തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം.

കഴുത്ത് ഞെരിച്ചതിന്റെയോ കയറിട്ടു കുരുക്കിയതിന്റെയോ അടയാളങ്ങളോ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ കുട്ടിയുടെ ശരീരത്തിൽ ഇല്ല.

അമ്മയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മാതാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here