സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്.

കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here