ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലംകണ്ടില്ല; കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലം കാണഞ്ഞതോടെ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭാ യോഗം. ഫാര്‍മേഴ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആത്മനിര്‍ദര്‍ ഭാരതത്തിന് കീഴില്‍ അനുവദിച്ച ഒരു ലക്ഷം കോടി രൂപ എപിഎംസികള്‍ക്ക് ഉപയോഗിക്കാനും അനുമതി നല്‍കി.

നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും പുനഃസംഘനക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് പ്രഖ്യാപിച്ച 23,123 കോടിയുടെ അടിയന്തര പാക്കേജില്‍ 15000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം.

8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര തീരുമാനം. നിലവില്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാങ്ങള്‍ക്ക് ഇരട്ടി പ്രഹരമാണ് കേന്ദ്രതീരുമാനം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക. കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്നും പറയുന്നുണ്ട്.

ഫാര്‍മേഴ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ അനുവദിച്ച ഒരു ലക്ഷം കോടി രൂപ എപിഎംസികള്‍ക്ക് ഉപയോഗിക്കാനാണ് അനുമതി ഇതിന് പുറമെ നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കും. ഉദ്യോഗസ്ഥ തലത്തിലുള്ള ആളിന് പകരം
തെങ്ങ് കൃഷിയില്‍ പ്രായോഗിക അറിവും ധാരണയുമുള്ള ആളെ പ്രസിഡന്റാക്കും.

അതേസമരം ചെയ്യുന്ന കര്‍ഷകരുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. പക്ഷെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. ക്യാബിനറ്റ് യോഗത്തിന് ശേഷം എല്ലാ മന്ത്രിമാരും പങ്കെടുത്ത കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗവും ചേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News