
ഐഷ സുല്‍ത്താനയുടെ വീട്ടീല്‍ നടന്ന റെയ്ഡില്‍ ആശങ്കയെന്ന് എളമരം കരീം എംപി. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്പ് ടോപ്പില്‍ ക്യത്യമം നടന്നേക്കുമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് പ്രതികളുടെ ഫോണില്‍ ക്യത്യമ തെളിവ് സൃഷ്ടിച്ചിരുന്നു. ഐഷാ സുല്‍ത്താനക്ക് എതിരെയും ഇത് നടക്കുമെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഷാ സുല്‍ത്താനയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപില്‍ കൃതൃമത്വം നടത്താന്‍ സാധ്യതയുണ്ടെന്ന സംശയമാണ് എളമരം കരീം എംപി പങ്ക് വെച്ചത്. ലാപ്ടോപ് തനിക്ക് സഹോദരന്‍ വാങ്ങി നല്‍കിയതാണെന്നും അതിന്‍റെ തെളിവുകളും ഐഷാ ലക്ഷദ്വീപ് പോലീസിനെ കാണിച്ചിരുന്നു.
എന്നിട്ടും നിര്‍ബന്ധപ്പൂര്‍വ്വം ലാപ്പ്ടോപ്പ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നില്‍ കൃതൃമത്വം നടത്തനാണോ എന്ന സംശയം നിലനിള്‍ക്കുന്നതായും എളമരം കരീം കൈരളി ന്യൂസിനോട് പറഞ്ഞു. രാജ്യദ്രോഹം കുറ്റം നിലനിള്‍ക്കില്ലെന്ന് വന്നതോടെ ഐഷക്കെതിരെ മറ്റെന്തെങ്കിലും ഗൂഢാലോചന നടത്തനാണ് ലക്ഷദ്വീപ് പോലീസ് ശ്രമിക്കുന്നത്. ഇതിനെതിരെ ജനങ്ങളും നിയമസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും എളമരം വ്യക്തമാക്കി
രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ എത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഐഷയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മുന്‍കൂട്ടി അറിയിക്കാതെ, നോട്ടീസ് നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്. നേരത്തെ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. അന്ന് ഐഷയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം കൊച്ചിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചന. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here