കിറ്റക്സ് കമ്പനിയുടമ സാബു ജേക്കബ് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് ആര്‍. ചന്ദ്രശേഖരന്‍

കിറ്റക്സ് കമ്പനിയുടമ സാബു ജേക്കബ് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കേരളത്തില്‍ വ്യവസായങ്ങള്‍ നടത്താന്‍ ചില നിയമങ്ങളുണ്ട്.

എഴുപത്തിനാലോളം ക്രമക്കേടുകളാണ് കിറ്റക്‌സ് കമ്പനിയില്‍ തൊഴില്‍ വകുപ്പ് കണ്ടെത്തിയത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നല്‍കാതിരിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ ആളാണ് സാബു.

കിറ്റക്സില്‍ മിനിമം കൂലി ഉറപ്പാക്കുന്നതിനായി നിയമപരമായ നിലപാടെടുക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് കൊച്ചിയില്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News