ചോക്ലേറ്റും സേമിയയും ഉള്‍പ്പെടുത്തി ഓണക്കിറ്റ്; ഭക്ഷ്യക്കിറ്റില്‍ 13 ഇനങ്ങള്‍

എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ മുതലായവക്കു പുറമേ കുട്ടികള്‍ക്കായി ചോക്ളേറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് ചെലവ് വരിക.

86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഒരു കിറ്റിന് ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നാല്‍പതോളം റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News