ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മോഷണത്തില്‍ ഇടനിലക്കാരന്‍ അബു സാങ്കല്‍പ്പിക വ്യക്തിയോ? അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മോഷണത്തില്‍ ഇടനിലക്കാരനായ അബു എന്നത് സാങ്കല്‍പ്പിക വ്യക്തിയാണോയെന്ന് അന്വേഷണ സംഘത്തിന് സംശയം. ഒന്നാം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് ഇന്ന് തുടങ്ങും. പ്രതിയായ ജീവനക്കാരന്‍ അരുണ്‍ കുമാറിനെ ടി എസ് സിയിലെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്പിരിറ്റ് എത്തിക്കുന്ന കരാര്‍ വിതരണക്കാരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും.

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തില്‍ തുടക്കത്തിലേ പിടിയിലായ ടാങ്കര്‍ ഡ്രൈവര്‍മാരാണ് ഇടനിലക്കാരനെ കുറിച്ച് സൂചന നല്‍കിയത്. ഒന്നാം പ്രതി നന്ദകുമാറും സിജോ തോമസും മൊഴിയില്‍ ഉറച്ചും നിന്നു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇടനിലക്കാരനായി നിന്നത് മധ്യപ്രദേശ് സ്വദേശി അബു എന്നല്ലാതെ മറ്റൊരു മറുപടിയും പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒന്നാം പ്രതിയും ടാങ്കര്‍ ഡ്രൈവറുമായ നന്ദകുമാറുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിന് പുറപ്പെടും.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ നടത്താനിരുന്ന തെളിവെടുപ്പ് നടപടികള്‍ ഇന്നത്തേക്ക് മാറ്റിയത്. രണ്ടാം പ്രതി ടാങ്കര്‍ ഡ്രൈവര്‍ സിജോ തോമസിനും മൂന്നാം പ്രതി ജീവനക്കാരനായ അരുണ്‍ കുമാറിനുമാണ് കൊവിഡ്. രോഗം ബാധിച്ച പ്രതികളെ ആലപ്പുഴയിലെ കൊവിഡ് സെല്ലിലേക്ക് മാറ്റി. അതേസമയം, കരാര്‍ എറ്റെടുത്തിരുന്ന വിതരണ കമ്പനികളുടെ പ്രതിനിധികളെ പൊലീസ് ഒരു തവണ കൂടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കും. കരാര്‍ കമ്പനികള്‍ മാറി മാറി വന്നാലും സ്പിരിറ്റ് എത്തിക്കുന്ന വാഹനങ്ങളില്‍ മാറ്റം വരുത്താതെ കമ്പനികള്‍ ഉപയോഗിക്കുന്നത് പൊലീസിന് സംശയം ഉണര്‍ത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ മദ്യ ഉല്‍പ്പാദനം പൂര്‍ണ്ണ തോതിലാകുമെന്ന് ടി എസ് സി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News