പാലക്കാട് വടക്കാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ വടക്കാഞ്ചേരി സര്‍വീസ് റോഡില്‍ വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് തലവന്‍ ആയ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടിലോഡിന്റെ മറവില്‍ ഗഘ09 അട 3031നമ്പറുള്ള നാഷണല്‍ പെര്‍മിറ്റ് ടോറസ് ലോറിയില്‍ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ ചാലക്കുടി സ്വദേശി സുനു ആന്റണി (28), വയനാട് പുല്‍പള്ളി സ്വദേശി നിഖില്‍ (28) എന്നിവരെയാണ് പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ സംഘത്തലവനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ വി വിനോദ്, ടി ആര്‍ മുകേഷ്‌കുമാര്‍, എസ് മധുസൂദനന്‍ നായര്‍, സി സെന്തില്‍ കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, പി സുബിന്‍, എസ് ഷംനാദ്, ആര്‍ രാജേഷ്, എം എം അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സി എന്‍ അഖില്‍, മുഹമ്മദ്അലി എക്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട എക്സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. തുടര്‍നടപടികള്‍ക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂര്‍ സര്‍ക്കിളിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News