കാര്‍ഗില്‍ വീരയോദ്ധാവ് ജെറിക്ക് ആദരം

കാര്‍ഗില്‍ വീരയോദ്ധാവ് ക്യാപ്റ്റന്‍ ജെറി പ്രേം രാജിന്റെ മാതാവിന് സോള്‍ജിയര്‍സ് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗണൈസേഷന്റെ ആദരം. ജെറി പ്രേം രാജിന്റെ ഓര്‍മ ദിനത്തില്‍ അദേഹത്തിന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തില്‍ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയര്‍സ് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗണൈസേഷന്‍ പുഷ്പചക്രം അര്‍പ്പിച്ചു.

അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അമ്മക്ക് ക്യാപ്റ്റന്‍ ജെറി പ്രേം രാജിന്റെ ഫോട്ടോ ആലേഖനം ചെയ്ത മൊമെന്റോ കൈമാറി. കൂടാതെ ജെറി പ്രേം രാജ് സ്‌കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ സി പി എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികച്ച എന്‍ സി സി കേഡറ്റിനു മൊമന്റോയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ചടങ്ങുകള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് പേയാട്, സനില്‍, സന്ദീപ് ഉണ്ണി, മറ്റു സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News