മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലേലം: എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ‘ഡീല്‍ ഓഫ് ദി ഡേ’ എന്ന് ലേബല്‍ ചെയ്ത് ലേലം ചെയ്ത സുല്ലി ഡീല്‍ അപ്ലിക്കേഷനെതിരെയാണ് കേസെടുത്തത്. അപ്ലിക്കേഷനെതിരെ ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മോഷ്ടിക്കുകയും ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത സുല്ലി-ഡീല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ‘ഡീല്‍ ഓഫ് ദി ഡേ’ എന്ന് ലേബല്‍ ചെയ്താണ് ആപ്ലിക്കേഷന്‍ പ്രദര്‍ശിപ്പിച്ചത്.

പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുസ്ലീം സമുദായത്തില്‍പ്പെട്ട 90 ഓളം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്ന് മോഷ്ടിക്കുകയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലേലമെന്ന രീതിയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തത് ദില്ലി വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും പരാതികള്‍ ലഭിക്കുകയും ചെയ്തതോടെ സുല്ലി ഡീല്‍സിനെതിരെ ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദീകരണം തേടി ഗിറ്റ്ഹബിന് സൈബര്‍ സെല്‍ നോട്ടീസയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here