ബത്തേരി ബി ജെ പി കോഴക്കേസ്: ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും

ബത്തേരി ബി ജെ പി കോഴക്കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും. ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു.

കേസില്‍ മേഖലാ സെക്രട്ടറി കെ പി സുരേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ഇദ്ദേഹത്തിനെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിലെ ചില തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടിയാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മൂന്നരക്കോടിയില്‍ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റല്‍ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News